കോടതിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്, സത്യം പുറത്തു വരും: വിജയ് ബാബു

യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അല്‍പ്പസമയം മുമ്പാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്

Update: 2022-06-01 05:47 GMT

എറണാകുളം:കോടതിയിൽ തനിക്ക്  പൂർണ വിശ്വാസമുണ്ട് എന്ന് നടന്‍ വിജയ് ബാബു. പൊലീസുമായി പൂർണമായും സഹകരിക്കും. സത്യം പുറത്തു വരുമെന്നും വിജയ് ബാബു കൂട്ടിച്ചേര്‍ത്തു. യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അല്‍പ്പ സമയം മുമ്പാണ്നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Advertising
Advertising

അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ 9.30 ന് നെടുമ്പാശ്ശേരിയില്‍‌ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയ യാത്ര രേഖകളില്‍ വ്യക്തമാക്കിയിരുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സൗത്ത്‌ പൊലീസ് സ്റ്റേഷനിലെത്തി വിജയ്ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും.

അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മാർച്ച് മാസം 16, 22 തീയതികളിൽ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News