ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

12 ദിവസമെടുത്ത് തീ അണച്ചതിനു ശേഷം ഒരു കൂട്ടർ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നു.

Update: 2023-03-15 16:31 GMT
Advertising

കൊച്ചി: ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നില്ല.

രക്ഷാപ്രവർത്തകർക്ക് മാനദണ്ഡപ്രകാരമുള്ള മാസ്കുകൾ പോലും ലഭ്യമാക്കിയില്ല. 12 ദിവസമെടുത്ത് തീ അണച്ചതിനു ശേഷം ഒരു കൂട്ടർ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

ബ്രഹ്മപുരത്ത് തീയണച്ച ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരം പ്രശ്‌നത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുക്കുകയും അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

സാഹചര്യത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കുന്നതിൽ കൊച്ചി കോർപറേഷനും ജില്ലാ ഭരണകൂടവും പൂർണമായി പരാജയപ്പെട്ടു എന്നായിരുന്നു കോടതി വിമർശനം. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേയും വിമർശനം ഉണ്ടായത്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News