തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഏരിയയിലെ അക്രമം; ആശങ്കയില്‍ യാത്രക്കാര്‍

പണം മുടക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാകാത്തതില്‍ പരാതി

Update: 2021-10-11 01:30 GMT
Advertising

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന അക്രമസംഭവത്തിന് പിന്നാലെ യാത്രക്കാര്‍ ആശങ്കയില്‍. പണം മുടക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാകാത്തതാണ് ആശങ്കയ്ക്ക് കാരണം. അതോടൊപ്പം പാര്‍ക്കിംഗ് ഫീ ആയി അമിത തുക ഈടാക്കുന്നതായും പരാതിയുണ്ട്. 

കഴിഞ്ഞ ദിവസം രാത്രിയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് അടിച്ചുതകര്‍ത്തത്. ദൂരയാത്രക്കെത്തുന്നവര്‍ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തിയാണ് അമിതതുക നല്‍കിയാണെങ്കിലും ഇവിടെ പാര്‍ക്ക് ചെയ്യാന്‍ തയ്യാറാകുന്നത്. എന്നാല്‍, പണം മുടക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണിവിടെ.

റോഡിലൂടെ പോകുന്ന ആര്‍ക്കും എളുപ്പത്തില്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് കടക്കാന്‍ കഴിയുന്നു എന്നതും സുരക്ഷാവീഴ്ചക്ക് കാരണമാണ്. സ്ഥലത്തെ പല സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ല എന്ന ആക്ഷേപവും ഉണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ 19 വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടും തങ്ങള്‍ അറിഞ്ഞില്ലെന്ന നിസാര വിശദീകരണമാണ് പേ പാര്‍ക്ക് അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News