പേരും ട്രോളുകളും തുണച്ചില്ല; വൈറൽ സ്ഥാനാർഥി 'മായാ വി'ക്ക് തോൽവി

കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി

Update: 2025-12-13 07:14 GMT
Editor : Lissy P | By : Web Desk

കൂത്താട്ടുകുളം: പേരിലെ കൗതുകം കൊണ്ട് സോഷ്യൽമീഡിയയിൽ താരമായ കൂത്താട്ടുകുളത്തെ എൽഡിഎഫ് സ്ഥാനാർഥി മായാ വിക്ക് തോൽവി. കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ 26ാം ഡിവിഷനിലെ ഇടയാർ വെസ്റ്റിൽ നിന്നാണ് മായ വി(35 ) മത്സരിച്ചത്.യുഡിഎഫ് സ്ഥാനാർഥി പി.സി ഭാസ്കരൻ ജയിച്ചു.295 വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. 146 വോട്ടാണ് മായാ വി നേടിയത്.കൊല്ലം പത്തനാപുരം പുത്തൂര്‍ സ്വദേശിയാണ് മായ.

മായ മത്സര രംഗത്തെത്തിയപ്പോള്‍  ബാലരമയിലെ മായാവി ചിത്രകഥ മുതല്‍ മമ്മൂട്ടി ചിത്രം മായാവി വരെ ട്രോളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.  മായാവി സിനിമയിലെ സലിംകുമാറിന്റെ ഡയലോഗുകള്‍ ഉള്‍പ്പെടെയാണ് ട്രോളുകളില്‍ നിറഞ്ഞത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News