വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; സംസ്‌കാരം വൈകീട്ടോടെ

ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുപ്രിയയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Update: 2022-10-23 09:08 GMT

കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം വള്ള്യായിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിന് സമീപത്താണ് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്. വൈകീട്ട് നാലു മണിയോടെ സംസ്‌കരിക്കുമെന്നാണ് വിവരം. വിഷ്ണുപ്രിയക്ക് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകുന്നത്. കെ.കെ ശൈലജ എംഎൽഎ അടക്കമുള്ളവർ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുപ്രിയയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് അരമണിക്കൂറിനകം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

Advertising
Advertising

അറസ്റ്റിലായ ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരെയും കൊല്ലാൻ പദ്ധതിയിട്ടത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News