വിസ്മയ കേസിൽ കുറ്റപത്രം നാളെ സമർപ്പിക്കും

പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കുന്നത്

Update: 2021-09-09 02:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊല്ലം വിസ്മയ കേസിൽ കുറ്റപത്രം നാളെ സമർപ്പിക്കും. 40ൽ അധികം സാക്ഷികളും 20ൽ അധികം തൊണ്ടി മുതലുകളും കോടതിക്ക് മുന്നിൽ എത്തും. പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കുന്നത്.

കഴിഞ്ഞ ജൂണ് 21ന് പുലർച്ചെയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. സംഭവം നടന്ന് 90 ദിവസം തികയുന്നതിന് മുന്‍പാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. പ്രതി കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ മാത്രമാണ് കേസിൽ പ്രതി. സ്ത്രീധന പീഡനം, ഗാർഹിക പീഡനം ഉൾപ്പെടെ 7 വകുപ്പുകൾ കിരൺ കുമാറിന് എതിരെ ചുമത്തിയിട്ടുണ്ട്. വിസ്മയയെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക് വിദഗ്ധൻ, വിസ്മയയുടെ ബന്ധുക്കൾ ഉൾപ്പെടെ നാല്‍പതിലധികം സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി എന്നാണ് സൂചന. വിസ്മയയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ ഇരുപതിലധികം തൊണ്ടി മുതലുകളും കോടതിയ്ക്ക് മുന്നിൽ എത്തും.

വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റൽ തെളിവുകൾ. വിസ്മയ കടുത്ത മാനസിക സംഘർഷത്തിന് വിധേയമായിട്ടുണ്ട് എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News