" ലൈഫ് മിഷൻ കേസിൽ വിവേക് കിരൺ പ്രതിസ്ഥാനത്ത് വരാഞ്ഞത് സിപിഎം-ബിജെപി ഡീലിന്റെ ഭാ​ഗം"- അനിൽ അക്കര

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഉപകാരസ്മരയാണിത്- അനിൽ അക്കര

Update: 2025-10-11 10:00 GMT

കോഴിക്കോട് : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഹാജരാകാതിരുന്നിട്ടും തുടർ നടപടി സ്വീകരിക്കാത്ത എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിലപാട് സംശയകരമാണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര." ഇത് സിപിഎം - ബിജെപി ഡീലിൻ്റെ ഭാഗമാണ്." ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഉപകാരസ്മരണയാണെന്നും അനിൽ അക്കര ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നത്. ഇഡി, വിജിലൻസ്, സിബിഐ അന്വേഷണങ്ങൾ. വിവിധ ഇടപാടുകളാണ് മൂന്ന് ഏജൻസികളും അന്വേഷിക്കുന്നത്. വിജിലൻസ് കേസ് എങ്ങും എത്തിയില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മകന് ഇഡി നോട്ടീസ് അയച്ച വിവരം പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആണ് ED നോട്ടീസ് അയച്ചത്. എന്ത് കൊണ്ട് മുഖ്യമന്ത്രിയുടെ മകൻ ഹാജരായില്ല ? ഇതിന് ഉത്തരവാദിത്വപ്പെട്ടവർ മറുപടി പറയണം. എന്തുകൊണ്ട് തുടർനടപടി ഉണ്ടായില്ലെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News