വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ തുറമുഖനിർമാണം തടസപ്പെടുത്തരുതെന്ന കർശന നിർദേശമാണ് ഹൈക്കോടതി നൽകിയത്

Update: 2022-10-31 01:53 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കേസിൽ സർക്കാറിന്റെ മറുപടി കോടതി പരിശോധിക്കും. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ തുറമുഖനിർമാണം തടസപ്പെടുത്തരുതെന്ന കർശന നിർദേശമാണ് ഹൈക്കോടതി നൽകിയത്.

നിർമാണപ്രവൃത്തികൾ തടസപ്പെടുത്തരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ സംരക്ഷണത്തിനായി കേന്ദ്രസേനയ്ക്ക് അനുമതി നൽകണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. 

 വിഴിഞ്ഞത്തെ സമരപ്പന്തൽ നീക്കം ചെയ്യണമെന്നും ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും  കോടതി കഴിഞ്ഞതവണ മുന്നറിയിപ്പ് നൽകിയിരുന്നു. സമരം നിർത്തരുതെന്ന് കോടതിക്ക് പറയാനാവില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പൊലീസുകാരെയും മർദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, തുറമുഖനിർമാണം അനുവദിക്കാനാകില്ലെന്നാണ് ലത്തീൻസഭയുടെ വാദം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News