ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ല: എളമരം കരീം

'വിമോചന സമരത്തിലേക്ക് എത്തിക്കാൻ പറ്റുമോ എന്ന് ഉദ്ദേശിക്കുന്നവരുണ്ട്'

Update: 2022-11-29 15:25 GMT

കോഴിക്കോട്: ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് എളമരം കരീം എംപി. വിഴിഞ്ഞത്ത് സമരം നടത്തുന്നത് ലത്തീൻ കത്തോലിക്ക വിഭാഗമാണ്.  എന്നാല്‍ അവിടെ ഭൂരിപക്ഷമുള്ളത് ലത്തീൻ കത്തോലിക്ക വിഭാഗക്കാരല്ല. അവരെല്ലാം തുറമുഖത്തിന് അനുകൂലമാണ്. കേരളത്തിന് വലിയ നേട്ടം ഉണ്ടാക്കുന്നതാണ് വിഴിഞ്ഞം തുറമുഖം.അതിനെ ലത്തീൻ കത്തോലിക്കാ സഭയും അനുകൂലിച്ചിരുന്നു എന്നും എളമരം കരീം പറഞ്ഞു.

Full View

വെടിവെപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരോ ഗൂഢാലോചന നടത്തുന്നുവെന്ന് തോന്നത്തക്ക വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. അങ്ങനെ വന്നാൽ അതിലെ രക്തസാക്ഷിയെ ഉയർത്തി പിടിച്ച് വിമോചന സമരത്തിലേക്ക് എത്തിക്കാൻ പറ്റുമോ എന്ന് ഉദ്ദേശിക്കുന്നവർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News