വിഴിഞ്ഞത്ത് സമരം കടുക്കുന്നു: ഏഴാം ദിനത്തിൽ കരയിലും കടലിലും പ്രതിഷേധം

പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു

Update: 2022-08-22 07:55 GMT

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ. ഏഴാം ദിവസമയ ഇന്ന് കരയിലും കടലിലും ഒരു പോലെയാണ് പ്രതിഷേധം നടന്നത്. പൂന്തുറയിൽ നിന്ന് ആരംഭിച്ച വാഹനറാലി യിൽ നിരവധിപേരാണ് പങ്കെടുത്തത്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു. 

പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോൾ സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാ‍ര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News