പ്രമുഖ ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ ബാലൻ അന്തരിച്ചു

കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരവും പി.എന്‍ പണിക്കർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്

Update: 2025-04-27 04:31 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പ്രമുഖ ഗ്രന്ഥാലയം പ്രവർത്തകൻ വടകര പണിക്കോട്ടി വി.കെ.ബാലൻ  അന്തരിച്ചു. 88 വയസായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ബാലൻ . നിരവധി നാടകങ്ങളിലും അഭിനയിച്ചു.

2004 മുതൽ 10 വർഷം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.2014 ൽ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷൻ പുരസ്കാരവും പി.എന്‍ പണിക്കർ പുരസ്കാരവും ലഭിച്ചു. മീഡിയവണിലെ സീനിയർ റിസർച്ചർ വി.കെ.പ്രതാപ് മകനാണ്.

Advertising
Advertising

ഭാര്യ - പരേതയായ ശാന്ത, മറ്റുമക്കള്‍ :ഡോ. പ്രീത വി.കെ (റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ),പ്രതോഷ് വി.കെ ( IPM അക്കാദമി ഡയറക്ടർ ബോർഡംഗം) ,പ്രിയ വി.കെ (ചീഫ് അക്കൗണ്ടൻ്റ്, വടകര സഹകരണ ആശുപത്രി)

മരുമക്കൾ: ഡോ.കെ.പി ഗണേശൻ, കെ.ശശാങ്കൻ, എം.പി ശോഭ, കെ.കെ ശ്രീജ.

സഹോദരങ്ങൾ: പ്രൊഫ. വി.കെ.ദാമോദരൻ, വി.കെ.വിജയൻ, വി.കെ.രാധ, വി.കെ.സരോജിനി, വി.കെ.ചന്ദ്രി, പരേതയായ വി.കെ. ജാനകി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News