'കെ. മുരളീധരനായി വോട്ട് തേടുന്നത് ബിജെപി കൗൺസില‍ർമാർ'; ഗുരുതര ആരോപണവുമായി വി.കെ പ്രശാന്ത്

തോൽവി ഉറപ്പായപ്പോഴാണ് വി.കെ പ്രശാന്ത് ആരോപണം ഉന്നയിക്കുന്നതെന്ന് കെ.മുരളീധരന്‍

Update: 2026-04-05 07:10 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് വേണ്ടി ബിജെപി കൗൺസിലർമാർ വോട്ടു പിടിക്കുന്നുവെന്ന് വട്ടിയൂര്‍ക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി വി. കെ പ്രശാന്ത്.

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി ചില ബിജെപി കൗൺസിലർമാർ രഹസ്യമായി വോട്ട് ശേഖരിക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ വാഴോട്ടുകോണം മേഖലയിൽ അടക്കം ഇത്തരത്തിൽ വോട്ട് പിടിക്കുന്നുണ്ട്. മണ്ഡലത്തില്‍ വികസനമാണ് ചര്‍ച്ചയാകുക. ശക്തരായ സ്ഥാനാര്‍ഥികളാണ് എതിരുള്ളത്. വ്യക്തിപരമായ ആരോപണങ്ങളെല്ലാം ജനങ്ങള്‍ വിലയിരുത്തും. കേരളത്തെ സംബന്ധിച്ച് ഒരു യുക്തിക്കും നിരക്കാത്ത ആരോപണങ്ങളാണ് ബിജെപി സ്ഥാനാര്‍ഥി ഉന്നയിക്കുന്നത്. ഞങ്ങള്‍ക്ക് ഡീലുള്ളത് ജനങ്ങളുമായിട്ടാണ്.ബിജെപി എല്ലാ കാലത്തും ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തിയെടുക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഇത് നാട്ടിലെ ജനങ്ങള്‍ക്കറിയാം.യുഡിഎഫ് പ്രതീക്ഷ വെക്കുന്നത് അതിലാണ്'. കെ.മുരളീധരൻ പാതിവഴിയിൽ വട്ടിയൂർക്കാവിനെ ഉപേക്ഷിച്ചു പോയ ആളാണെന്നും വി.കെ പ്രശാന്ത് മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

അതേസമയം,പ്രശാന്തിന്‍റെ ആരോപണങ്ങള്‍ കെ.മുരളീധരൻ തള്ളിക്കളഞ്ഞു. തോൽവി ഉറപ്പായപ്പോഴാണ് വി.കെ പ്രശാന്ത് ആരോപണം ഉന്നയിക്കുന്നത്. കോർപ്പറേഷൻ മേയർ സ്ഥാനം കളഞ്ഞിട്ടാണ് പ്രശാന്ത് വട്ടിയൂർക്കാവിൽ വന്നത്. കൗൺസിലർ സ്ഥാനത്തേക്ക് പകരം ഇലക്ഷൻ നടന്നിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.

വിഡിയോ സ്റ്റോറി കാണാം..

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News