''രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിച്ച കുറുക്കന്റെ സ്ഥിതിയാകും എ.കെ ബാലന്റേത്''; വി.കെ ശ്രീകണ്ഠൻ

എ.കെ ബാലൻ കോൺഗ്രസിൽ പൊട്ടിത്തെറി ആഗ്രഹിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി

Update: 2021-08-30 10:58 GMT
Advertising

എ.കെ ബാലൻ കോൺഗ്രസിൽ പൊട്ടിത്തെറി ആഗ്രഹിക്കുകയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിച്ച കുറുക്കന്റെ സ്ഥിതിയാകും എ.കെ ബാലന്റേതെന്നും അ​ദ്ദേഹം പ്രതികരിച്ചു.

എ.വി.ഗോപിനാഥിന്റെ പാതയിൽ നിരവധി കോൺഗ്രസുകാർ പുറത്തുവരുമെന്ന എ.കെ.ബാലന്റെ പ്രസ്താവനയിലായിരുന്നു വി.കെ ശ്രീകണ്ഠൻറെ  പ്രതികരണം. ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച് സിപിഎം നിലപാട് സ്വീകരിക്കുമെന്നും ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ.ബാലൻ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി എ.വി ഗോപിനാഥ് അറിയിച്ചിരുന്നു. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിട്ടത്. Full View

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News