'ഭർതൃപിതാവിൻ്റെ ശാരീരിക പീഡനം സഹിക്കാനാവുന്നില്ല'; പന്തല്ലൂരിൽ മരിച്ച യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

ഭർതൃമാതാവ് പലതവണ യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു

Update: 2024-01-28 01:25 GMT
Editor : Lissy P | By : Web Desk

മലപ്പുറം: മലപ്പുറം പന്തലൂരിൽ ജീവനൊടുക്കിയ  യുവതി ഭർതൃപിതാവിൽ നിന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിട്ടെന്ന് കുടുംബം.യുവതി സ്വന്തം പിതാവിന് അയച്ച ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു. ഭർതൃമാതാവ് പലതവണ യുവതിയെ അപായപെടുത്താൻ ശ്രമിച്ചിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുമൂന്ന് തവണ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്നും കുടുംബം ആരോപിച്ചു.

ഭർത്താവിൻ്റെ പിതാവ് ശാരീരികമായി പീഡിപ്പിക്കുന്ന വിവരം യുവതി സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞിരുന്നു. ഭർതൃപിതാവിൻ്റെ സ്വഭാവദൂഷ്യം കാരണം ഭർതൃമാതാവിനും യുവതിയെ സംശയമായിരുന്നു. 

Advertising
Advertising

മാതാവ് മരിക്കുന്ന സമയത്ത് പോലും ഉമ്മമ്മയും ഉപ്പപ്പയുമടക്കം കരുണ കാരണിച്ചില്ലെന്ന് യുവതിയുടെ എട്ടുവയസുള്ള മകന്‍ പറയുന്നു. യുവതിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർതൃപിതാവും മാതാവും അറസ്റ്റിലായിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News