വി.എസിന് യാത്രാമൊഴി: ആലപ്പുഴ ജില്ലയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയ നടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11വരെപൂർണ്ണമായുംനിരോധിച്ചിട്ടുള്ളതാണ് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

Update: 2025-07-22 15:10 GMT

ആലപ്പുഴ:മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെസംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ:

1. എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം, കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നുഡബ്ല്യൂആൻഡ്‌സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയുക.

2.എസി റോഡ് വഴി വരുന്ന വാഹനങ്ങൾ ജിഎച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂആൻഡ്‌സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എസി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ്. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ്ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

3.കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജിഎച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂആൻഡ്‌സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.

4. വസതിയിലെ പൊതു ദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11വരെപൂർണ്ണമായുംനിരോധിച്ചിട്ടുള്ളതാണ് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News