നിലമ്പൂരിലെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുമായി വി.എസ് ജോയ്
തനിക്ക് സ്ഥാനാർഥിത്വം നല്‍കാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് ജോയ് പറഞ്ഞു
Update: 2025-05-26 13:22 GMT
മലപ്പുറം: നിലമ്പൂരിലെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുമായി വി.എസ് ജോയ്. തനിക്ക് സ്ഥാനാർഥിത്വം നല്‍കാതിരിക്കുന്നതിന് ന്യായീകരണമില്ലെന്നാണ് ജോയിയുടെ നിലപാട്. നിലമ്പൂരില്‍ സ്ഥാനാർഥിയാക്കാമെന്ന ഉറപ്പ് തനിക്ക് നല്‍കിയിരുന്നതാണ്. അത് പാലിക്കപ്പെടാത്തത് ന്യായമല്ലെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
അതേസമയം നിലമ്പൂരിലെ സ്ഥാനാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ജാതിയും മതവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് . അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മുഖവിലയ്ക്കെടുക്കുകയാണ്. നിലമ്പൂരിൽ ആദ്യം സ്ഥാനാർഥികളെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.