അനധികൃത സ്വത്ത് സമ്പാദനം; മുൻമന്ത്രി വി.എസ് ശിവകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും

2020ൽ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു

Update: 2023-04-20 01:13 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ കള്ളപ്പണ ഇടപാടിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വി.എസ് ശിവകുമാർ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.

ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിന്റെ ആസ്തി വകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇ.ഡി കടന്നത്. 2020ൽ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ സുഹൃത്തായ രവീന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News