സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് വി.എസ് സുനിൽകുമാർ

ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിന്‍റെ ഉറവിടം പരിശോധിക്കണം

Update: 2024-04-26 04:22 GMT

വി.എസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി നാടിനെ നാണം കെടുത്തിയെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍ കുമാര്‍. പണം കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാനുള്ള അപമാനകരമായ ശ്രമമാണ് ബി.ജെ.പി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി പ്രവർത്തകർ വിതരണം ചെയ്ത പണത്തിന്‍റെ ഉറവിടം പരിശോധിക്കണം. പണം വിതരണം ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. മണ്ഡലത്തിന് പുറത്തുള്ളവരെ വ്യാജ അഡ്രസ്സുകളിൽ വോട്ടർപട്ടികയിൽ ചേർത്തു. ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം വോട്ടർപട്ടികയിൽ ചേർത്ത് കൃത്രിമം നടത്തിയെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News