'16 ക്യാമറകൾ, 100ൽ പരം പൊലീസ്, തടയാൻ ചുമടിലെ സഖാക്കൾ'; 2011ലെ വി.എസ് അനുകൂല പ്രകടനത്തിന്റെ ഓർമ പങ്കുവെച്ച് വി.ഒ ജോണി

2011 മാർച്ച് 17ന് ആയിരുന്നു കൊച്ചിയിൽ വി.എസ് അനുകൂല പ്രകടനം നടന്നത്.

Update: 2025-07-22 03:24 GMT

കൊച്ചി: വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചുവെന്ന് കരുതി 2011 മാർച്ച് 17ന് കൊച്ചിയിൽ നടത്തിയ പ്രകടനത്തിന്റെ ഓർമ പങ്കുവെച്ച് നേതൃത്വം നൽകിയ വി.ഒ ജോണി. ഡൽഹിയിൽ പിബി യോഗം ചേരുന്നതിനിടെ കേരളത്തിൽ വ്യാപകമായി വി.എസ് അനുകൂല പ്രകടനം നടക്കുമെന്ന് ചർച്ചയുണ്ടായി.

കൊച്ചിയിൽ പ്രകടനം നടത്താൻ മഹാരാജാസ് കോളജ് മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ടി.പി അഭിലാഷുമായി ആലോചിച്ചു. മറ്റൊരു പ്രേരണയുമില്ല. പരസ്പരം പറഞ്ഞറിഞ്ഞ് 44പേർ എറണാകുളം ബോട്ട് ജട്ടിയിൽലും, ഇന്ത്യൻ കോഫി ഹൗസിലുമായെത്തി, 33 പേർ ലോ കോളജിലേയും, മഹാരാജാസിലേയും വിദ്യാർഥികൾ. തന്നെ അവർക്കറിയാം, താൻ പലരേയും അറിയില്ല. ക്യാമറയും പൊലീസും പ്രകടനം തടയാൻ സിറ്റി ചുമടിലെ സഖാക്കളും. എന്തും സംഭവിക്കാവുന്ന സന്ദർഭം. ഓരോരുത്തരായി സ്‌കൂട്ടാകാൻ തുടങ്ങി. ഒരാളേയും താൻ തടഞ്ഞില്ല.

Advertising
Advertising

ഇന്നത്തെ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഷിജു അന്ന് സെൻ്ട്രൽ സ്റ്റേഷൻ എസ്‌ഐ. തന്നെ പല തവണ സമീപിച്ചു. പ്രകടനം നടത്തുമോ? സാറിനോടായി പറഞ്ഞു...പ്രകടനം നടത്തിയിരിക്കും. അഭിലാഷ് വി.എസിന്റെ ചിത്രം പതിച്ച ബാനർ ഉയർത്തി, ജീവിതത്തിലെ ഏറ്റവും ഉയർന്ന ശബ്ദത്തിൽ ഇന്ന് എകെജി സെന്ററിനു മുന്നിൽ ആ സഹോദരി സഖാവ് ഉയർത്തിയ ശബ്ദത്തിൽ ഞാൻ വിളിച്ചു. സഖാവ് വി.എസ് സിന്ദാബാദ്.

പ്രകടനം മുന്നോട്ട്...ഞങ്ങൾ അഞ്ചുപേർ, 16 ക്യാമറകൾ, 100ൽ പരം പോലീസ്, 20ഓളം ചുമടിലെ സഖാക്കൾ തൊട്ടുപിന്നിൽ. പ്രകടനം താലൂക്ക് ഓഫീസിന് മുന്നിൽ എത്തി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു. തടയാൻ വന്നവർ അറിയാതെ പ്രകടനത്തിൽ അലിഞ്ഞുചേർന്നോ...എന്തോ? ജനകീയ കോടതി വിജയിച്ചു. പാർട്ടിയും വിജയിച്ചു...വി.എസും വിജയിച്ചു...ഞാൻ വിജയിച്ചോ? എന്റെ വി.എസിന് പ്രണാമം- ജോണി ഫേസ്ബുക്കിൽ കുറിച്ചു

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News