'ജലീലിന് മൊത്തതിൽ കിളി പോയതാണോ?'; കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കമന്റിനെതിരെ വി.ടി ബൽറാം

കെ.ടി ജലീലിന്റെ പോസ്റ്റിന് താഴെ കമന്റായി ഒരു വ്യക്തി ചോദിച്ച ചോദ്യവും അതിന് കെ.ടി ജലീൽ നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്

Update: 2022-06-30 18:02 GMT
Editor : afsal137 | By : Web Desk

മലപ്പുറം: കെ.ടി ജലീൽ എം.എൽ.എയുടെ കമന്റിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. കെ.ടി ജലീലിന്റെ പോസ്റ്റിന് താഴെ കമന്റായി ഒരു വ്യക്തി ചോദിച്ച ചോദ്യവും അതിന് കെ.ടി ജലീൽ നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്.

'നീ എന്തിനാണ് മന്ത്രി സ്ഥാനം രാജിവെച്ചത്, നീ കള്ളൻ തന്നെ' എന്ന് ഒരു വ്യക്തി കെ.ടി ജലീലീന്റെ പോസ്റ്റിനടിയിൽ കമന്റിട്ടു. 'ആ വിധി പറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന് ലിംഗത്തിൽ ക്യാൻസറാ. അറിഞ്ഞില്ലേ' എന്നാണ് മറുപടി കമന്റായി കെ.ടി ജലീൽ ഇട്ടത്. ഇൗ കമന്റിനെതിരെയാണ് വി.ടി ബൽറാം രംഗത്തെത്തിയത്. ഒരു പ്രമുഖ എൽഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ പ്രതികരണമാണിതെന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്കിൽ കുറിപ്പിൽ ജലീലിൽ മറുപടി നൽകിയ കമന്റിന്റെ സ്‌ക്രീൻഷോട്ടും ബൽറാം ഉൾകൊള്ളിച്ചിട്ടുണ്ട്. 

Advertising
Advertising

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:- 

ഒരു പ്രമുഖ എൽഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യൽ മീഡിയ പ്രതികരണമാണിത്!

ചില സംശയങ്ങൾ:

പ്രസ്തുത വ്യക്തിക്ക് കാൻസർ വന്നത് അയാൾ കേസിൽ ഒന്നാം പ്രതി ആയതുകൊണ്ടാണോ?

അതോ അയാൾ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?

അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയിൽ വിധി പറഞ്ഞത് കൊണ്ടാണോ?

ഇങ്ങനെ ഓരോരുത്തർക്കും കാൻസർ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കൽ-ഇതര കാരണങ്ങൾ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?

ഉണ്ടെങ്കിൽ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങൾ ജലീൽ കണ്ടെത്തിയിട്ടുണ്ടോ?

ആരോ ആവട്ടെ, ഒരാളെ അയാൾക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരിൽ പരിഹസിക്കുന്നത് ഒരു പൊതുപ്രവർത്തകനും ദൈവവിശ്വാസിക്കും ചേർന്ന പണിയാണോ?

അതോ ജലീലിന് മൊത്തത്തിൽ കിളി പോയതാണോ?




 





Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News