ഏക സിവിൽകോഡ്: കോൺഗ്രസിന് വ്യക്തതയില്ലെന്ന് ബോധപൂർവം ചിലർ പ്രചരിപ്പിക്കുന്നു-വി.ടി ബൽറാം

ഏക സിവിൽകോഡിനെതിരെ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുയായിരുന്നു ബൽറാം.

Update: 2023-07-26 14:12 GMT

കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ മുസ് ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സി.പി.എമ്മിനെതിരെ ഒളിയമ്പുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. ഏക സിവിൽകോഡിൽ കോൺഗ്രസിന് വ്യക്തതയില്ലെന്ന് കേരളത്തിൽ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്ന് ബൽറാം പറഞ്ഞു. കോൺഗ്രസിന് വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. ആവശ്യമായ സാഹചര്യത്തിൽ തെരുവിലിറങ്ങി പ്രതിഷേധിക്കാനും കോൺഗ്രസ് തയ്യാറാവുമെന്നും ബൽറാം പറഞ്ഞു. സി.പി.എം പ്രതിനിധി കെ.ടി കുഞ്ഞിക്കണ്ണനെ സാക്ഷിയാക്കിയായിരുന്നു ബൽറാമിന്റെ വിമർശനം.

ഏക സിവിൽകോഡിനെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്ന് കെ.ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ സൂക്ഷ്മ വ്യത്യാസം നോക്കി ഭിന്നിക്കേണ്ട സമയമല്ല. ഭിന്നിച്ചു നിന്നാൽ സങ്കുചിതവാദികളായി വിലയിരുത്തപ്പെടുമെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.

സംസ്ഥാനതലത്തിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണെങ്കിലും ഏക സിവിൽകോഡിനെതിരെ രാഷ്ട്രീയം മറന്നു ഒന്നിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News