Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊച്ചി: വഖഫ് ഭൂമി വിഷയത്തിൽ മുനമ്പം രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ തീര്‍പ്പാക്കിയാണ് നിർദേശം.
പറവൂർ സബ് കോടതിയിൽ രേഖകൾ വിളിച്ചുവരുത്തണമെന്നായിരുന്നു സംസ്ഥാന വഖഫ് ബോർഡിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം വഖഫ് ട്രൈബ്യുണൽ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.