സംസ്ഥാനത്ത് ഇന്ന്‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

വെള്ളി, ശനി ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

Update: 2023-10-31 09:45 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഒമ്പത് ജില്ലകളിലും ശനിയാഴ്ച്ച 11 ജില്ലകളിലുമാണ് യെല്ലോ അലേർട്ടുള്ളത്. ഇന്ന് ഉച്ചയോടെയാണ് മഴ മുന്നറിയിപ്പ് നൽകിയത്. നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പില്ല.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News