"ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?"; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍

ഇതാണോ സാമൂഹ്യ നീതിയും സമത്വവും എന്നു ചോദിച്ച അദ്ദേഹം ദേശാഭിമാനി വാര്‍ത്തയുടെ ചിത്രവും പങ്കുവെച്ചു

Update: 2022-04-16 05:28 GMT
Editor : ijas

തിരുവനന്തപുരം: അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ വാര്‍ത്തയില്‍ നിന്നും പേര് വെട്ടിമാറ്റിയതിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. താന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ തന്‍റെ പേര് ഒഴിവാക്കിയതെന്ന് ചിറ്റയം ഗോപകുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്താന്‍ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ താനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നതെന്നും നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും താനാണെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മന്ത്രിമാരുമൊന്നിച്ചാണ് പുഷ്പാര്‍ച്ചന നടത്തിയതെന്നും പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒഴിവാക്കിയതായും ചിറ്റയം ഗോപകുമാര്‍ പരാതി ഉന്നയിച്ചു. ഇതാണോ സാമൂഹ്യ നീതിയും സമത്വവും എന്നു ചോദിച്ച അദ്ദേഹം ദേശാഭിമാനി വാര്‍ത്തയുടെ ചിത്രവും പങ്കുവെച്ചു. പരിപാടിയിലെ തന്‍റെ പങ്കാളിത്തം ചൂണ്ടിക്കാട്ടി എടുത്ത ഫോട്ടോകളും ചിറ്റയം ഗോപകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

Advertising
Advertising
Full View

ബി.ആര്‍.അംബേദ്ക്കറുടെ 130ാം ജന്മവാര്‍ഷികത്തിന് നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. ഇതിന്‍റെ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചതില്‍ കെ.രാധാകൃഷ്ണന്‍റെയും വി.ശിവന്‍ കുട്ടിയുടേയും ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്.

"Was I excluded because I was a CPI representative?"; deputy Speaker against 'Deshabhimani'

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News