എലപ്പുള്ളി ബ്രൂവറിക്ക് ജല അതോറിറ്റി അനുമതി നൽകിയത് ഹൈക്കോടതി ഉത്തരവ് മറികടന്ന്

മലമ്പുഴയിലെ വെള്ളം കാർഷികാവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് 2018ലെ കോടതിവിധി

Update: 2025-01-20 07:59 GMT

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലക്ക് മലമ്പുഴയിൽ നിന്നും വെള്ളം നൽകാൻ ഒരുങ്ങുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് . കൃഷിക്കും കുടിവെള്ളത്തിനും പ്രാഥമ പരിഗണന വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കെയാണ് ബ്രൂവറിക്ക് വേണ്ടിയുള്ള ജല അതോറിറ്റിയുടെ നീക്കം . അതേസമയം എലപ്പുള്ളി പഞ്ചായത്തിൽ ഇന്ന് അടിയന്തരയോഗം ചേർന്നു. പഞ്ചായത്തിന്‍റെ വിയോജിപ്പ് സർക്കാരിനെ അറിയിക്കാൻ തീരുമാനമായി. സംഭവത്തിൽ ബിജെപി വിവിധ മേഖലകളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ജലക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ ബ്രുവറി പ്രവർത്തിക്കുക ജലവകുപ്പ് ലഭ്യമാക്കുന്ന വെള്ളം ഉപയോഗിച്ചാണെന്ന് സർക്കാർ ഉത്തരവിൽ ഉണ്ട് . പാലക്കാട് മലമ്പുഴയിൽ നിന്നാണ് ഇങ്ങനെ വെള്ളമെടുക്കാൻ ഉള്ള നീക്കം . എന്നാൽ കൃഷിക്കും കുടിവെള്ളത്തിനും പ്രഥമ പരിഗണന കൊടുത്ത ശേഷം മാത്രമേ മറ്റ് ആവശ്യങ്ങൾക്ക് മലമ്പുഴയിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കൂ എന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട് . കഴിഞ്ഞ കുറെ കാലമായി മലമ്പുഴയിൽ നിന്നും കൃഷിക്ക് പോലും ആവശ്യമായ വെള്ളം ലഭിക്കുന്നില്ല . ഇങ്ങനെ കൃഷി നശിച്ചുപോയ കർഷകരും പാലക്കാട് ഉണ്ട് . ഇതിനിടയാണ് ബ്രൂവറിക്കും മലമ്പുഴയിൽ നിന്നും വെള്ളം നൽകാനുള്ള തീരുമാനം . ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പാലക്കാട് ജല അതോറിറ്റിയുടെ ഓഫീസിലേക്കും എലപ്പുള്ളി പഞ്ചായത്തിലേക്കും മലമ്പുഴയിലേക്കും മാർച്ച് സംഘടിപ്പിച്ചു . അതിനിടെ എലപ്പുള്ളി പഞ്ചായത്തിൽ വിഷയം സംബന്ധിച്ച അടിയന്തര യോഗം നടന്നു . അടിയന്തര യോഗത്തിനിടെ അംഗങ്ങൾ തമ്മിൽ വാക്കേറ്റം ഉണ്ടായി.

Advertising
Advertising

പഞ്ചായത്തിന്‍റെ വിയോജിപ്പ് സർക്കാരിനെ അറിയിക്കുമെന്ന് പ്രസിഡന്‍റ് രേവതി ബാബു പറഞ്ഞു. എന്നാൽ വിഷയത്തിൽ സിപിഎം അംഗങ്ങൾ നിലപാട് വ്യക്തമാക്കുന്നില്ല . ജനങ്ങൾ ബ്രുവറിക്കെതിരെ പരാതി നൽകിയിട്ടില്ല , ജനങ്ങൾക്ക് ദോഷമാകുന്ന കാര്യങ്ങളൊക്കെ സിപിഎം എതിരാണെന്നും അംഗങ്ങൾ പറഞ്ഞു. ബ്രൂവറിക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം നടക്കും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News