ഇടുക്കി ഡാമിലെ ജലനിരപ്പ് 2370.78ല്‍; ബ്ലൂ അലർട്ടിലേക്ക്

കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിന്‍റെ ഇരട്ടി ജലമാണ് ഡാമിൽ ഇപ്പോഴുള്ളത്

Update: 2021-07-28 02:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കി ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ടിലേക്ക് അടുക്കുന്നു. കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിന്‍റെ ഇരട്ടി ജലമാണ് ഡാമിൽ ഇപ്പോഴുള്ളത്. ജലനിരപ്പ് രണ്ട് അടി കൂടി ഉയർന്നാൽ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.

ഇടുക്കി ഡാമിൽ കഴിഞ്ഞ വർഷം ഇതേസമയം സംഭരണ ശേഷിയുടെ 32 ശതമാനം ജലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 64 ശതമാനം ജലമുണ്ട്. 2370.78 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ റൂൾ കർവ് പ്രകാരം ആഗസ്ത് ഒന്ന് വരെ 2380 അടിയാണ് ഡാമിൽ അനുവദനീയമായ പരമാവധി ജലനിരപ്പ്. പത്ത് അടിയുടെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഡാമിൽ ആറ് അടി ജലനിരപ്പ് ഉയർന്നിരുന്നു.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈദ്യുതി ഉൽപ്പാദനം വർധിപ്പിച്ചിട്ടുണ്ട്. 16 മെഗാ യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം പവർഹൗസിൽ ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. ഒപ്പം മഴ കുറഞ്ഞ് നിൽക്കുന്നതിനാലും ഡാമുമായി ബന്ധപ്പെട്ട് ആശങ്കകൾ വേണ്ടെന്ന് ഇടുക്കി ജില്ല കലക്ടർ അറിയിച്ചു. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ആറ് മില്ലീമീറ്റർ മഴ മാത്രമാണ് കഴിഞ്ഞ ദിവസം പെയ്തത്. മുല്ലപെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 136.40 അടിയാണ് നിലവിലെ ജലനിരപ്പ്. മഴ മാറി നില്‍ക്കുന്നതിനാൽ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News