വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്

Update: 2022-11-19 02:41 GMT

മേപ്പാടി: വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരൻ മരിച്ചു. നെടുമ്പാല പാറക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്. 

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വെട്ടേറ്റ അനിലയുടെ പരിക്കും ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അനിലയുടെ ഭർത്താവും അക്രമിച്ച അയൽവാസിയും തമ്മിൽ ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തർക്കമായിരിക്കാം അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അംഗനവാടിയേലേക്കും പോകുംവഴിയാണ് ആക്രമണം ഉണ്ടായതെന്ന് ആദിദേവിന്റെ ബന്ധു പറഞ്ഞു. 'അമ്മയ്ക്ക് ആറോളം വെട്ടേറ്റു, കുട്ടിയുടെ തലക്കും വെട്ടി, എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. കുട്ടിയുടെ പിതാവും അക്രമിയും തമ്മിൽ ചെക്ക് കേസ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം എറണാകുളത്ത് വെച്ച്  തീർത്തിരുന്നുവെന്നും ബന്ധു പറയുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News