മുസ്‌ലിം സംഘടനകളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്ന അജണ്ട തിരിച്ചറിയണം: ഐഎസ്എം

പരസ്പരം ശത്രുവിനെ തിരഞ്ഞു കൊണ്ടിരിക്കുന്ന സമകാലിക പ്രവണത അത്യന്തം ആപത്കരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഐഎസ്എം അഭിപ്രായപ്പെട്ടു

Update: 2025-02-17 16:46 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: മുസ്‌ലിം സംഘടനകളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്ന അജണ്ട തിരിച്ചറിയണമെന്ന് ഐഎസ്എം. മുസ്‌ലിം സ്വത്വത്തിനു നേരെ ഒന്നിനു പിറകെ ഒന്നായി വെല്ലുവിളികൾ വന്നു കൊണ്ടിരിക്കുമ്പോൾ അവയെ ഫലപ്രദമായി നേരിടുന്നതിൽ ഇതരസംഘടനകൾ കാണിക്കുന്ന നിസ്സംഗതയിൽ ഐഎസ്എം സംസ്ഥാന എക്സിക്യൂട്ടീവ് സംഗമം ആശങ്ക രേഖപ്പെടുത്തി.

മുസ്‌ലിം ഉൻമൂലന സിദ്ധാന്തവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ശക്തികൾക്ക് ഊർജ്ജം പകരുന്ന തരത്തിലാണ് മുസ്‌ലിം സംഘടനകളുടെ പല നീക്കങ്ങളും പ്രകടമാവുന്നത്. പരസ്പരം ശത്രുവിനെ തിരഞ്ഞു കൊണ്ടിരിക്കുന്ന സമകാലിക പ്രവണത അത്യന്തം ആപത്കരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഐഎസ്എം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്തു.

Advertising
Advertising

സമുദായത്തിനകത്ത് ആഭ്യന്തര ശൈഥില്യങ്ങൾ സൃഷ്ടിക്കുന്നത് സമുദായ ശത്രുക്കളാണെന്നും അത്തരക്കാരുടെ ഉപകരണങ്ങളായി പ്രവർത്തിക്കുന്നതിനെ കരുതിയിരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ ആരോഗ്യകരമായി ചർച്ച ചെയ്യാൻ വേദികൾ സൃഷ്ടിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

കേരളീയ പരിസരത്തിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം ഭീതി പടച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരെ ഫലപ്രദമായ ഇടപെടൽ സമൂഹം നടത്തുന്നില്ല എന്നത് കേരളത്തെ മുസ്‌ലിം വെറുപ്പിന്റെ ഭൂമികയാക്കിത്തീർക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ഡോ.മുബശിർ പാലത്ത് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, ട്രഷറർ അദീബ് പൂനൂർ, ഡോ.സുഫിയാൻ അബ്ദുസത്താർ, റിഹാസ് പുലാമന്തോൾ, സാബിക്ക് മാഞ്ഞാലി, ഡോ.റജുൽ ഷാനിസ്, നസീം മടവൂർ, ഡോ.യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ.ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, അൻഫസ് നന്മണ്ട, സഹദ് കണ്ണൂർ, ഫിറോസ് പി വയനാട്, ബശീർ ഇകെ കോഴിക്കോട് നോർത്ത്, നവാസ് അൻവാരി കോഴിക്കോട് സൗത്ത്, ഫാസിൽ ആലുക്കൽ മലപ്പുറം ഈസ്റ്റ്, ഹബീബ് റഹ്മാൻ മലപ്പുറം വെസ്റ്റ്, റിയാസ് പിടി പാലക്കാട്, മുഹ്സിൻ വിഐ തൃശ്ശൂർ, നുനൂജ് ടിവൈ എറണാകുളം, മുഹമ്മദ് യാസിർ പിഎ കോട്ടയം, അലി അക്ബർ മദനി ആലപ്പുഴ, സഅദ് ബി കൊല്ലം, അനീസ് സിഎ തിരുവനന്തപുരം, പികെ ഷബീബ് എന്നിവർ സംസാരിച്ചു. ‎

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News