'മക്കളിൽ നിന്ന് സംരക്ഷണം വേണം'; മാതാപിതാക്കളുടെ പരാതികളിൽ വൻ വർധന

കഴിഞ്ഞവർഷം മാത്രം 8201 പരാതികളാണ് മക്കളിൽ നിന്നുള്ള അതിക്രമങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി ട്രിബ്യൂണലുകൾക്ക് മുന്നിലെത്തിയത്.

Update: 2026-01-12 06:38 GMT

മലപ്പുറം: മാതാപിതാക്കൾക്ക് സംരക്ഷണവും അഭയവും ഒരുക്കേണ്ട മക്കൾ തന്നെ അവരെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ പതിവാണ്. പലപ്പോഴും സ്വത്തിനെച്ചൊല്ലിയാണ് ഇത്തരം അതിക്രമങ്ങൾ നടക്കാറുള്ളത്. ‌മക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച് ഓരോ ദിവസവും നിരവധി പരാതികളാണ് അധികൃതരുടെ മുന്നിലെത്തുന്നത്. ഇത്തരത്തിൽ ആർഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ട്രിബ്യൂണലുകളിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ.

സ്വ​ത്ത് വീ​തം വ​ച്ച് ന​ൽ​കി​യ ശേ​ഷം മ​ക്ക​ൾ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ത്തതും അവർക്ക് നേരെയുള്ള ശാ​രീ​രി​ക-​ മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച പരാതികളാണ് ഇവയിലേറെയും. മ​ക്ക​ൾ​ക്ക് ഇ​ഷ്ട​ദാ​ന​മാ​യി ന​ൽ​കി​യ സ്വ​ത്ത് തങ്ങളുടെ പേരിൽ തന്നെ തി​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത് ത​രണമെന്നാ​വ​ശ്യ​പ്പെ​ട്ടും നിരവധി പേർ ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ന്നുണ്ട്. മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​രു​ടേയും സം​ര​ക്ഷ​ണ​ത്തി​നും ക്ഷേ​മ​ത്തി​നു​മു​ള്ള നി​യ​മം-2007 (എംഡ​ബ്ല്യൂപിഎസ്‌സി ആ​ക്ട്) പ്ര​കാ​ര​മു​ള്ള പ​രാ​തി​ക​ളാ​ണ് ഭൂരിഭാ​ഗവും. 

Advertising
Advertising

കഴിഞ്ഞവർഷം മാത്രം 8201 പരാതികളാണ് മക്കളിൽ നിന്നുള്ള അതിക്രമങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടി ട്രിബ്യൂണലുകൾക്ക് മുന്നിലെത്തിയത്. അഞ്ച് വർഷം കൊണ്ട് 5000ത്തിനടുത്ത് കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2020-21ൽ 3316 ​കേ​സു​കളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ തുടർന്നുള്ള ഓരോ വർഷവും കേസുകളുടെ എണ്ണം കുതിച്ചുയർന്നു. 2021-22 വർഷം 4435 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ തൊട്ടടുത്ത വർഷം ഇത് ഇരട്ടിയായി വർധിച്ചു- 8825. ഇത് 2023- 24ൽ 7369 ആയി കുറഞ്ഞെങ്കിലും 2024-25ൽ വീണ്ടും 8000 കടക്കുകയായിരുന്നു.

പ​രാ​തി കൈ​കാ​ര്യം ചെ​യ്യാ​ൻ റ​വ​ന്യൂ ഡി​വി​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​ർഡി​ഒ​മാ​ർ അ​ധ്യ​ക്ഷ​രാ​യ 27 ട്രി​ബ്യൂ​ണ​ലു​ക​ളും 14 അപ്പലറ്റ് ട്രി​ബ്യൂ​ണ​ലു​ക​ളുമാണ് സം​സ്ഥാ​ന​ത്തുള്ളത്. നേ​രി​ട്ടോ ത​പാ​​ലിലോ ഇ-മെ​യി​ൽ വ​ഴി​യോ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ഇ​രു​ക​ക്ഷി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ആ​ർഡിഒ ഹി​യ​റി​ങ് ന​ട​ത്തും. വി​ല്ലേ​ജ് ഓ​ഫീസു​ക​ൾ വ​ഴി​യാ​ണ് ഹി​യ​റി​ങ് നോ​ട്ടീ​സ് ന​ൽ​കു​ക. എ​ല്ലാ ചൊ​വ്വാ​ഴ്ച​യുമാണ് ഹി​യ​റി​ങ്.

പ​രാ​തി ല​ഭി​ച്ച് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ ട്രി​ബ്യൂ​ണ​ൽ കേ​സ് തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​നം സം​സ്ഥാ​ന​ത്താ​കെ 3215 കേ​സു​കളാണ് തീ​ർ​പ്പാ​കാ​തെ കി​ട​ക്കുന്നത്. ഇരു ഭാ​ഗത്തെയും കേട്ട ശേഷം മാ​താ​പി​താ​ക്ക​ൾ​ക്ക് ജീ​വി​തച്ചെല​വി​ന് പ്ര​തി​മാ​സം 10,000 രൂ​പ വ​രെ മ​ക്ക​ളി​ൽ​നി​ന്ന് വാ​ങ്ങി ന​ൽ​കാ​ൻ ട്രൈ​ബ്യൂ​ണ​ലി​ന് അ​ധി​കാ​ര​മു​ണ്ട്. മക്കളുടെ സാ​മ്പ​ത്തി​ക സ്ഥി​തി പരി​ഗണിച്ചാ​ണ് ഇ​ത് തീ​രു​മാ​നി​ക്കു​ന്ന​ത്.

ഇതിനിടെ, മാ​താ​പി​താ​ക്ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി വ​ന്ന ട്രി​ബ്യൂ​ണ​ൽ വി​ധി​ക്കെ​തി​രെ മ​ക്ക​ൾ ഹൈ​ക്കോ​ട​തി​യി​ൽ പോ​യി സ്റ്റേ ​നേടിയ കേ​സു​ക​ളും നിരവധിയാണെന്ന് റ​വ​ന്യൂ ഡി​വി​ഷ​ൻ ത​ല സെ​ൽ കോഡി​നേ​റ്റ​ർ​മാ​ർ പ​റ​യു​ന്നു. മാ​റി​ത്താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ചെ​യ്ത് ത​ര​ണ​മെ​ന്നാ​ണ് ചി​ല മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യം. ചെ​ല​വി​ന് ഒ​ന്നും ത​ന്നി​ല്ലെ​ങ്കി​ലും മ​ക്ക​ളു​ടെ ശാ​രീ​രി​ക ഉ​പ​ദ്ര​വ​വും മാ​ന​സി​ക പീ​ഡ​ന​വും നി​ർ​ത്ത​ണമെന്നും പലരും ആവശ്യപ്പെടുന്നു. മാതാപിതാക്കൾക്ക് നേരെയുള്ള ശാരീരിക അതിക്രമം സംബന്ധിച്ച പരാതികൾ പൊ​ലീ​സി​ന് കൈ​മാ​റുകയും ചെയ്യും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News