ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ ചെയ്തത് മുസ്ലിം വഞ്ചന-വെല്‍ഫെയര്‍ പാര്‍ട്ടി

ക്ഷേമപദ്ധതി ജനസംഖ്യാ ആനുപാതികമാക്കിയതോടെ മുസ്‌ലിംകള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടായത്.

Update: 2021-07-19 09:27 GMT

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്‌ലിം വഞ്ചനയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്‌ലിം പദ്ധതികളെ സര്‍ക്കാര്‍ ന്യൂനപക്ഷ പദ്ധതികളാക്കി അട്ടിമറിച്ചു. ക്ഷേമപദ്ധതി ജനസംഖ്യാ ആനുപാതികമാക്കിയതോടെ മുസ്‌ലിംകള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നവരെ വര്‍ഗീയ ചാപ്പ കുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News