തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ട് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് വെൽഫെയർ പാർട്ടി

കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് അനേകം ക്രമക്കേടുകളാണ് ഉന്നയിക്കപ്പെടുന്നത്

Update: 2025-07-24 16:13 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ചേർക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 7-ൽ നിന്നും നീട്ടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കരട് വോട്ടർപട്ടിക ജൂലൈ 23-ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു എങ്കിലും നിരവധി പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും ഇതുവരെയും വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമായിട്ടില്ല. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച 15 ദിവസം കൊണ്ട് പുതിയ വോട്ടർമാരെ ചേർക്കുന്നതിനും വോട്ടുകൾ ഒഴിവാക്കുന്നതിനും കഴിയുന്ന സാഹചര്യമല്ല ഉള്ളത്. അതിനാൽ സമയപരിധി നീട്ടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം.

Advertising
Advertising

കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് അനേകം ക്രമക്കേടുകളാണ് ഉന്നയിക്കപ്പെടുന്നത്. നിലവിൽ ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ തന്നെ വാർഡുകളിൽ തുല്യ ജനസംഖ്യ വിഭജനം ഉറപ്പുവരുത്തുന്നതിലും ആവശ്യമായ ബൂത്തുകൾ അനുവദിക്കുന്നതിലും കൃത്യമായ പഠനം നടത്തിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സംസ്ഥാനത്തെ വോട്ടർമാരുടെ സൗകര്യം പരിഗണിച്ച് വാർഡുകളിൽ കൂടുതൽ ബൂത്തുകൾ അനുവദിക്കണം.

ഭരണകക്ഷിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ക്രമീകരിക്കുന്ന കേന്ദ്രനയം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനങ്ങളിലും സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. വാർഡ് പുനർനിർണയത്തിലും വോട്ടർ പട്ടിക ക്രമീകരണത്തിലും സംസ്ഥാന സർക്കാറിന്‍റെ താൽപര്യം പരിഗണിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ വോട്ടേഴ്സ് ലിസ്റ്റ് ചോർന്ന സംഭവത്തിൽ വിശദീകരണം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News