വോട്ട് ചേർക്കൽ: കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് വെൽഫെയർ പാർട്ടി കത്ത് നൽകി

നിരവധി ആളുകൾ ഇനിയും വോട്ട് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമായി ബാക്കിയുണ്ട്

Update: 2025-08-06 14:21 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള കാലാവധി ആഗസ്റ്റ് 7-ൽ നിന്നും നീട്ടി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നൽകി. നിരവധി ആളുകൾ ഇനിയും വോട്ട് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമായി ബാക്കിയുണ്ട്.

വാർഡ് പുനർനിർണയിച്ച സാഹചര്യത്തിൽ നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെ സംബന്ധിച്ച് ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ഓരോ വാർഡിലും നൂറുകണക്കിന് വോട്ടർമാർ പട്ടികയിൽ നിന്നും പുറത്താണ്. വോട്ടവകാശമുള്ള മുഴുവൻ പൗരന്മാർക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുമ്പോഴാണ് ജനാധിപത്യ പ്രക്രിയ പൂർണമാകുന്നത്. ഓരോ പൗരനും സുതാര്യമായ രീതിയിൽ വോട്ടവകാശം ലഭ്യമാക്കുന്നതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകേണ്ടത്. പ്രസ്തുത ആവശ്യം പരിഗണിച്ച് പതിനഞ്ച് ദിവസത്തേക്ക് കൂടി വോട്ട് ചേർക്കുന്നതിനുള്ള സമയപരിധി നീട്ടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News