എയ്ഡഡ് സംവരണം, ജാതി സെൻസസ്: വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കുന്നു

സർക്കാർ ശമ്പളം നൽകുന്ന പൊതുമേഖല സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്, കരാർ നിയമനം അടക്കമുള്ള എല്ലായിടത്തും സംവരണ വ്യവസ്ഥ നടപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്

Update: 2024-01-03 04:59 GMT
Editor : Lissy P | By : Web Desk
Advertising

 തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ്  വളഞ്ഞ് പ്രതിഷേധിക്കുന്നു. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. 

സർക്കാർ ശമ്പളം നൽകുന്ന പൊതുമേഖല സ്ഥാപനങ്ങൾ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ്, കരാർ നിയമനം അടക്കമുള്ള എല്ലായിടത്തും സംവരണ വ്യവസ്ഥ നടപ്പാക്കണമെന്നും കേന്ദ്ര-സംസ്ഥാന സർവീസുകളിൽ എല്ലാ ജനവിഭാഗങ്ങൾക്കും ആനുപാതിക പ്രാതിനിധ്യം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭത്തിൽ ഉയർത്തുന്നത്.

രാജ്യത്തെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അധികാരത്തിലും വിഭവങ്ങളിലും ഏതൊക്കെ അളവിൽ പ്രാതിനിധ്യം വഹിക്കുന്നുവെന്ന് തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണ്. ബിഹാർ, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ജാതി സർവേ നടത്തുകയും ബിഹാർ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇൻഡ്യ മുന്നണി അതിന്റെ പ്രധാന വാഗ്ദാനമായി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ, കേരള സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഈ നയം തിരുത്തണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത്.

ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗ സംഘടനകളുടെയും സംവരണ സമുദായങ്ങളുടെയും നേതാക്കൾ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.  

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News