ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയത് ഒരു മുസ്‌ലിം ആയിരുന്നെങ്കിൽ എന്താകുമായിരുന്നു?: ഡോ. ടി.എസ് ശ്യാംകുമാർ
'ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന ബ്രാഹ്മണനാണ്'.
Photo| Special Arrangement
തൃശൂർ: ശബരിമലയിലെ സ്വർണപ്പാളി കൊണ്ടുപോയത് ഒരു മുസ്‌ലിം ആയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ടി.എസ് ശ്യാംകുമാർ. കൊടുങ്ങല്ലൂരിൽ ടി.എൻ ജോയ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്വതന്ത്രസമുദായത്തിന് 90 വയസ്- സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്വർണപ്പാളി ഇളക്കിക്കൊണ്ടുപോയത് ഒരു പോറ്റിയാണ്. ഒരു മുസ്‌ലിം ആയിരുന്നെങ്കിൽ ഫേസ്ബുക്കിലാകെ ഉപന്യാസം കൊണ്ട് നിറഞ്ഞേനെ. സംശയമൊന്നുമില്ല. പക്ഷേ പോറ്റിയായതിനാൽ ആർക്കും മിണ്ടാട്ടമില്ല. പോറ്റിയല്ലേ ക്ഷമിക്കാവുന്നതേയുള്ളൂ. ബ്രാഹ്മണർ അങ്ങനൊക്കെ ചെയ്യുമോ...?- എന്നാണ് ചിന്തിക്കുന്നത്.
ഗാന്ധിയെ കൊന്നത് ഗോഡ്‌സെ എന്ന ബ്രാഹ്മണനാണ്. ഗുജറാത്തിൽ വലിയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകിയത് ബ്രാഹ്മണരാണ്. പക്ഷേ കുറ്റവാളി ഗോത്രങ്ങളായി മുസ്‌ലിംകളെയും ദലിതരേയും പിന്നാക്കരേയും സ്ഥാനപ്പെടുത്തുന്നൊരു വ്യവസ്ഥ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതായും ഡോ. ശ്യാംകുമാർ ചൂണ്ടിക്കാട്ടി.