അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
Update: 2025-10-27 17:27 GMT
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ടും കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇടുക്കിയിൽ മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രക്ക് ഇന്ന് നിരോധനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അടിമാലി ഗവൺമെന്റ് ഹൈസ്കൂളിലെ എൽപി യുപി വിഭാഗങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ക്യാമ്പ് പ്രവർത്തിക്കുന്നതിനാലാണ് തീരുമാനം.