കേരള കർണാടക അതിർത്തിയിൽ കാട്ടാന ആക്രമണം; രണ്ട് മരണം

പാൽ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത,രമേഷ് റായി എന്നിവരാണ് മരിച്ചത്

Update: 2023-02-20 05:18 GMT

കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. കേരള കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിലാണ് കാട്ടാനയുടെ ആക്രമണം. പാൽ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത,രമേഷ് റായി എന്നിവരാണ് മരിച്ചത്. പേരെടുക പാൽ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചയാണ് സംഭവം. 

രഞ്ജിതയെ രക്ഷപ്പെടുത്തുനതിനിടയാണ് രമേഷ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്നാണ്  നാട്ടുകാർ പറയുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News