കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്.

Update: 2025-06-08 09:18 GMT

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ്, ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് തൊഴിലാളികളാണ് രണ്ടുപേരും.

ശനിയാഴ്ച അതിരാവിലെ ആണ് സംഭവം. ഇവർ ടാപ്പിംഗ് ചെയ്യുന്നതിനായി ടൂവിലറിൽ യാത്ര ചെയ്തു റബ്ബർ തോട്ടത്തിലേക്ക് പോകുകയായിരുന്നു. പാലോട് - നന്ദിയോട് ആലുംമൂട് - പാലത്തിന് സമീപം വച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ഭാര്യ ഗ്ലോറിയാണ് വണ്ടി ഓടിച്ചത്. ഭർത്താവ് ജോസ് പുറകിൽ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചു. ഗ്ലോറിയുടെ നില ഗുരുതരമാണ്. മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റ ഗ്ലോറി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News