ചിന്നക്കനാലിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് ആദ്യ സഹായമായി അഞ്ച് ലക്ഷം നൽകും- മന്ത്രി ഷിബു ബേബി ജോൺ

കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മെൻഡറായി നിയോഗിക്കുമെന്നും എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും ഷിബുബേബി ജോൺ പറഞ്ഞു

Update: 2026-06-09 09:04 GMT

തിരുവനന്തപുരം: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് ആദ്യസഹായമായി അഞ്ചുലക്ഷം രൂപ നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. മാരിയുടെ കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മെൻഡറായി നിയോഗിക്കുമെന്നും എല്ലാ മാസവും 5000 രൂപ വീതം നൽകുമെന്നും ഷിബുബേബി ജോൺ പറഞ്ഞു.

കൊല്ലപ്പെട്ട മാരിക്ക് രണ്ട് കുഞ്ഞുങ്ങളാണ് ഉള്ളത്. രണ്ടരലക്ഷം വീതം ഓരോ കുട്ടിയുടേയും അക്കൗണ്ടിൽ ഇടും. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കുട്ടികളുടെ മെൻഡറായി നിയോഗിക്കും. കുട്ടിയുടെ മുഴുവനും ഉത്തരവാദിത്വവും വനം വകുപ്പ് ഏറ്റെടുക്കും. കുട്ടിയുടെ സംരക്ഷണത്തിൽ പുതിയൊരു മാതൃക ഇവിടെ ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നൽകും. മാതാപിതാക്കൾ മരണപ്പെട്ടാൽ കുട്ടികൾ വഴിയാധാരമാകുന്ന രീതി ഉണ്ടാകില്ല. അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും കുട്ടികളുടെ റേഷൻ സംവിധാനം സൗജന്യമാക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മനുഷ്യ-വന്യജീവി ആക്രമണത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സമഗ്ര പദ്ധതി അവതരിപ്പിക്കും. മുൻപ് മൃഗങ്ങൾ കാട്ടിനുള്ളിൽ ആയിരുന്നു. ഇപ്പോൾ ജന്വാസ മേഖലയിൽ തന്നെ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മകനെ സ്‌കൂളിലാക്കും പോവുന്ന വഴിയാണ് മാരിക്കും മകനും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മാരി കൊല്ലപ്പെടുകയും ചെയ്തിരുന്നു. വൈകീട്ടും കാട്ടാന പ്രദേശത്ത് തന്നെ നിലയുറപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News