ചങ്ക് കൊടുത്തും സുധാകരനെ ഞങ്ങൾ സംരക്ഷിക്കും, പിന്നിൽ നിന്ന് ആരും കുത്തില്ല: വി.ഡി സതീശൻ

'സുധാകരനെ ചതിച്ച് ജയിലിലടക്കാൻ പിണറായി വിജയൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും സുധാകരനെ പിന്നിൽ നിന്ന് കുത്തില്ല'

Update: 2023-06-24 07:35 GMT

വി.ഡി സതീശന്‍- കെ.സുധാകരന്‍

തിരുവനന്തപുരം: സുധാകരനെ ഒരു കോൺഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരൻ മാറിനിൽക്കുന്നതിനെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മാധ്യമപ്രവർത്തകർ അങ്ങനെ ചോദിച്ചപ്പോൾ പറഞ്ഞന്നെയുള്ളൂവെന്നും സതീശൻ പറഞ്ഞു.

'ഈ കേസില്‍ സുധാകരനെ മാറ്റിനിർത്തുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും പിന്തുണ കൊടുക്കും. സുധാകരൻ ഒറ്റക്കല്ല. ജീവൻ കൊടുത്തും കേരളത്തിലെ കോൺഗ്രസുകാർ സുധാകരനെ സംരക്ഷിക്കും. ഇനി അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായാൽ പോലും ഞങ്ങളതിന് സമ്മതിക്കില്ല'- സതീശന്‍ പറഞ്ഞു.  

Advertising
Advertising

സുധാകരനെ ചതിച്ച് ജയിലിലടക്കാൻ പിണറായി വിജയൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും സുധാകരനെ പിന്നിൽ നിന്ന് കുത്തില്ല. കോൺഗ്രസ് പാർട്ടിയും യുഡിഎഫും സുധാകരന് പിന്നിൽ ഒറ്റക്കെട്ടാണ് അതിലൊരു സംശയവും വേണ്ടെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാറിനിൽക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് സുധാകരൻ പറഞ്ഞത്. പാർട്ടിക്ക് ഹാനികരമായ ഒന്നും ചെയ്യില്ലെന്നും അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സതീശൻ, സുധാകരന് ശക്തമായ പിന്തുണയുമായി രംഗത്ത് എത്തിയത്. 

Watch Video Report

Full View



Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News