Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: കോഴിക്കോട് പശുക്കടവിലെ സ്ത്രീയുടെ മരണം വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ്. പൊലീസ് സ്ഥലമുടമയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ബോബിയുടെ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ബോബിയെ കോങ്ങാട്ടെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി മേയ്ക്കാൻ വിട്ട പശുവിനെ തിരിച്ചു കയറ്റാൻ പോയ സന്ദർഭത്തിലാണ് ബോബിക്ക് ഷോക്കേൽക്കുന്നത്. പശുവിനെയും ബോബിയേയും ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് വ്യക്തമായതിന് പിന്നാലെയാണ് വൈദ്യുതിക്കെണിയിൽ നിന്നാണ് ഷോക്കേറ്റത് എന്ന നിഗമനത്തിലെത്തിയത്. പന്നികെണിയൊരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.