തോരാതെ മഴ; കണ്ണൂര്‍ തലശ്ശേരി പാട്യത്ത് യുവതിയെ കാണാതായി

മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്

Update: 2025-05-30 05:05 GMT
Editor : Lissy P | By : Web Desk

കണ്ണൂര്‍: തലശേരി പാട്യത്ത്  സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്.  ഒഴുക്കിൽപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയിൽ കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.കക്കാട് പുഴ നിറഞ്ഞ് കവിഞ്ഞു.ഭാരതീയ വിദ്യാഭവൻ സ്കൂളിലും വെള്ളം കയറി.സ്കൂൾ പരിസരം പൂർണമായി വെള്ളത്തിൽ മുങ്ങി.

മലപ്പുറം കാളികാവ് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്.ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

Advertising
Advertising

മകനുമൊത്താണ് അബ്ദുൽ ബാരി മീന്‍പിടിക്കാന്‍ പോയത്. പുലര്‍ച്ചെ രണ്ടുമണിവരെ നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് കനത്തമഴ പെയ്യുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News