തിരുവനന്തപുരത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി
തിരുവല്ലം നിരപ്പിൽ സ്വദേശി രാജി ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു
Update: 2021-08-21 04:50 GMT
തിരുവനന്തപുരം തിരുവല്ലത്ത് യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ ഗിരീഷിനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.