കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം; പ്രതി പിടിയിൽ

ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് സംഭവം

Update: 2023-05-22 03:07 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കാഞ്ഞങ്ങാട്- പത്തനംതിട്ട ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ ബസിൽ കയറിയതായിരുന്നു യുവതി. ഇതേസ്ഥലത്ത് നിന്ന് തന്നെയാണ് പിടിയിലായ യുവാവും ബസിൽ കയറിയത്.

ബസ് കോഴിക്കോട് എത്തിയപ്പോൾ ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളോട് സീറ്റ് മാറിയിരിക്കാൻ യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു. എന്നാൽ മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോൾ വീണ്ടും ഇയാൾ യുവതിയുടെ സീറ്റിൽ വന്നിരുന്ന് ശല്യം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

തുടർന്ന് ബസ് ജീവനക്കാരോട് പരാതിപ്പെടുകയും ചെയ്തു. ഇവര്‍ വളാഞ്ചേരി പൊലീസില്‍ പരാതിപ്പെടുകയും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. അൽപസമയത്തിനകം ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News