കാണാതായ ശേഷം തിരിച്ചെത്തിയ വനിതാ എസ്എച്ച്ഒയെ സ്ഥലംമാറ്റി

എസ്എച്ച്ഒയെ കാണാതായ പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു

Update: 2022-10-14 14:38 GMT
Editor : banuisahak | By : Web Desk

വയനാട്: വയനാട്ടിൽ നിന്ന് കാണാതായ ശേഷം തിരിച്ചെത്തിയ എസ്എച്ച്ഒയെ സ്ഥലംമാറ്റി. വയനാട് പനമരം സ്റ്റേഷനിലെ എസ്എച്ച്ഒ സിഐ കെഎ എലിസബത്തിനെ കമ്പളക്കാട് ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. എസ്എച്ച്ഒയെ കാണാതായ പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. 

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ (54) ഒക്ടോബര്‍ പത്ത് മുതലാണ് കാണാതായത്. എലിസബത്തിനെ കാണാതായതിനെ തുടർന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.

അവസാനമായി സംസാരിച്ച ഗ്രേഡ് എസ്‌ഐയോട് താൻ കൽപ്പറ്റ ബസ് സ്റ്റാൻഡിൽ ഉണ്ടെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ, സിഐ കോടതിയിൽ എത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ഔദ്യോഗിക ഫോൺ അടക്കമുള്ള രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.

വിശദമായ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലായിരുന്നു എലിസബത്ത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News