മദ്യശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥ: ഹൈക്കോടതി

തൃശ്ശൂർ കുറുപ്പം റോഡിലെ മദ്യവിൽപ്പനശാല സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം

Update: 2021-07-30 08:17 GMT
Editor : ijas
Advertising

മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി. തൃശ്ശൂർ കുറുപ്പം റോഡിലെ മദ്യവിൽപ്പനശാല സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിൽപന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാക്കുന്നതായും കോടതി നിരീക്ഷിച്ചു. വില്‍പ്പന ശാലകൾ തുറക്കുമ്പോൾ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച തുടർനടപടികൾ അടുത്ത മാസം 11 ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. 

Full View

അതെ സമയം മദ്യവില്‍പ്പന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പ്രവർത്തന സമയം കൂട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ 9 മണിക്ക് വില്‍പ്പനശാലകളും ബാറുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പനശാലകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിലെ എക്സൈസ് കമിഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും കോടതി പറഞ്ഞു. 

കുറുപ്പം റോഡിലെത് ഉൾപ്പെടെ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മദ്യവിൽപ്പനശാല കൾ മാറ്റി സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ബെവ്‌കോ കോടതിയെ അറിയിച്ചിരുന്നു. ചില്ലറ വിൽപനശാലകളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കൗണ്ടറുകൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ എക്സൈസ് കമ്മീഷണറെയും ബവ്‌കോ സിഎംഡി യെയും ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News