വനിതാ ദിനത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കും

"വസ്ത്രസ്വാതന്ത്ര്യം; ആർഎസ്എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു" എന്ന തലക്കെട്ടിലാണ് അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കുന്നത്

Update: 2022-03-07 16:26 GMT
Advertising

"വസ്ത്രസ്വാതന്ത്ര്യം; ആർഎസ്എസ് വംശീയ ഉത്തരവുകൾ പെണ്ണുങ്ങൾ ചോദ്യം ചെയ്യുന്നു" എന്ന തലക്കെട്ടിൽ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് മുഴുവൻ ജില്ലകളിലും  വനിതാ ദിനത്തിൽ അവകാശ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കും.

മൗലികാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘ്പരിവാറിൻെറ ആസൂത്രിത ശ്രമങ്ങളോടുള്ള ചോദ്യങ്ങളെയും ചെറുത്തുനിൽപുകളെയുമാണ് വനിതാദിനപരിപാടി മുന്നോട്ടുവെക്കുന്നതെന്നും മുസ്ലിം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നതിലൂടെ സംഘ്പരിവാർ തകർക്കുന്നത് ഭരണഘടനയേയും വൈവിധ്യങ്ങളുടെ ഇന്ത്യൻ പാരമ്പര്യത്തെയുമാണെന്നും വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇര്‍ഷാദ് പറഞ്ഞു. വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും സ്ത്രീകൾക്ക് നിഷേധിക്കുന്ന സംഘ്പരിവാർ ഉത്തരവുകളെ സ്ത്രീ മുന്നേറ്റത്തിലൂടെ ചോദ്യം ചെയ്യുമെന്ന താക്കീതാണ് അവകാശസംരക്ഷണ സദസ്സുകളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മുസ്ലിങ്ങൾക്കെതിരെ വംശവെറി ഉയർത്തി അവരെ അപരവൽക്കരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ് പരിവാർ ഇപ്പോൾ മുസ്ലിം പെൺകുട്ടികളുടെ വസ്ത്രസ്വാതന്ത്ര്യത്തിലാണ് കൈവെച്ചിരിക്കുന്നത്. ഇതവരുടെ വിദ്യാഭ്യാസാവകാശവും നിഷേധിച്ച് അവരാർജ്ജിച്ച പുരോഗതി തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ജബീന ഇര്‍ഷാദ് പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News