ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിൽ റീത്തും ചന്ദനത്തിരികളും

ബി.ജെ.പി പ്രവർത്തകനായ സുമേഷിന്റെ വീട്ടിലാണ് റീത്ത് വെച്ചത് ഇന്നലെ അർധ രാത്രിയിലാണ് വീടിന്റെ വരാന്തയിൽ റീത്തും ചന്ദനത്തിരികളും വെച്ചത്.

Update: 2022-04-26 07:26 GMT

കണ്ണൂര്‍: പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതിയുടെ വീട്ടു വരാന്തയിൽ റീത്ത് വെച്ചു. ബി.ജെ.പി പ്രവർത്തകനായ സുമേഷിന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ഇന്നലെ അർധ രാത്രിയിലാണ് വീടിന്റെ വരാന്തയിൽ റീത്തും ചന്ദനത്തിരികളും വെച്ചത്. 

പുന്നോല്‍ വധക്കേസ് പ്രതിയായ ഇയാള്‍ നിലവില്‍ റിമാന്റിലാണ്. വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തുമാണ് റീത്ത് വെച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ മറ്റൊരു പ്രതിയായ നിജില്‍ ദാസിനെ രണ്ടു ദിവസം മുന്‍പാണ് പിണറായി പാണ്ടീകപ്പീടികയില്‍ നിന്നും പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് നിജില്‍ ഒളിവില്‍ താമസിച്ചത്.

ഒളിവിൽ പോകാൻ ഇയാളെ സഹായിച്ച രേഷ്മ എന്ന അധ്യാപികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതി ഇവ‍ര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് നിജിലിനെ രേഷ്മ ഒളിവിൽ പാ‍ര്‍പ്പിച്ചതെന്ന് റിമാൻ‍ഡ് റിപ്പോര്‍ട്ടിലുണ്ട്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News