തിരുവനന്തപുരത്ത് യോഗി ആദിത്യനാഥിനെ കെട്ടിവലിച്ച് ക്യാമ്പസ്‌ ഫ്രണ്ട് മാർച്ച്; ഉത്തര്‍പ്രദേശില്‍ പൊലീസ് കേസ്

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിനു നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്

Update: 2021-10-30 11:28 GMT
Editor : Nisri MK | By : Web Desk

തിരുവനന്തപുരത്ത് യോഗി ആദിത്യനാഥിനെ പ്രതീകാത്മകമായി കെട്ടിവലിച്ച ക്യാമ്പസ്‌ ഫ്രണ്ട് മാർച്ചിനെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് കേസ്. ലക്നൗ സൈബർ പോലീസാണ് കേസ് എടുത്തത്. ഈ മാസം 23നാണ് രാജ്ഭവനിലേക്ക് ക്യാമ്പസ്‌ ഫ്രണ്ട് മാർച്ച് നടത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്. 

സാമുദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. ഒക്ടോബര്‍ 25നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല. കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരേയാണ് കേസ്.

Advertising
Advertising

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിനു നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.

Full View

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News