പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Update: 2023-01-30 07:37 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്‍റെ കുടുംബവീട്ടിലാണ് സൂരജിന്റെ മൃതദേഹം കണ്ടത്.

ഇന്നലെ രാത്രി സൂരജ് ഈ വീട്ടിലെത്തി എഎസ്ഐയുടെ അമ്മയുമായും സഹോദരനുമായും സംസാരിച്ചിരുന്നു. പുലർച്ചെയാണ് വീടിന് സമീപത്തെ ഷെഡിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഈ സമയം എ.എസ്.ഐ വീട്ടിൽ ഉണ്ടായിരുന്നില്ല.  ഇന്നലെ രാത്രിയിൽ സൂരജും എ.എസ്.ഐയുടെ കുടുംബവുമായി വാക്കേറ്റമുണ്ടായിരുന്നെന്നും അയൽവാസികൾ പറയുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൂരജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News