'ഷിന്‍റോ തോമസ് കട്ടിലിൽ കെട്ടിയിട്ടാണ് ലൈംഗികാതിക്രമം നടത്തിയത്'; ഫിസിയോതെറാപ്പിസ്റ്റിന്‍റെ ക്രൂര പീഡനത്തെക്കുറിച്ച് യുവതി
ജാഫർ ഖാൻ കോളനി റോഡിലെ ഫിസിയോ തെറാപ്പിസ്റ്റ് ഷിൻ്റോ തോമസിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്
Update: 2025-06-08 07:46 GMT
കോഴിക്കോട്: കോഴിക്കോട്ടെ ഫിസിയോ തെറാപ്പിസ്റ്റിന്‍റെ ക്രൂര പീഡനം മീഡിയവണിനോട് തുറന്നുപറഞ്ഞ് പരാതിക്കാരി. കട്ടിലിൽ കെട്ടിയിട്ട് ഫിസിയോ തെറാപ്പിസ്റ്റ് ലൈംഗികാതിക്രമം നടത്തിയെന്ന് 22 കാരിയായ വിദ്യാർഥി പറഞ്ഞു. പരിശോധനക്കിടെ ശരീരത്തിന്‍റെ പല ഭാഗങ്ങളിൽ സ്പർശിച്ചു. പരാതിയിൽ ഫിസിയോ തെറാപ്പിസ്റ്റ് ഇടുക്കി സ്വദേശി ഷിന്‍റോ തോമസിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് ജാഫർ ഖാൻ കോളനി റോഡിലെ ഫിസിയോ തെറാപ്പിസ്റ്റ് ഷിൻ്റോ തോമസിൻ്റെ അടുത്ത് ചികിത്സയ്ക് പോയപ്പോഴുണ്ടായ ക്രൂരമായ അനുഭവമാണ് പെൺകുട്ടി പറയുന്നത്. വിദ്യാർഥി നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് ഇടുക്കി സ്വദേശിയായ ഷിൻ്റോ തോമസിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻ്റ് ചെയ്തു.